KeralaLatest

ഇടുക്കിയില്‍ റോഷി അഗസ്റ്റിന് വിജയം

“Manju”

ഇടുക്കി ; കേരള കോണ്‍ഗ്രസിന്റെ അഭിമാന പോരാട്ടം നടന്ന ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന് വന്‍വിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്ജിനെ 5367 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് അട്ടിമറിച്ചിരിക്കുന്നത്. കട്ടപ്പന നഗരസഭയില്‍, കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞത്, റോഷി അഗസ്റ്റിന് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും, നിയമസഭ തെരഞ്ഞെടുപ്പിലൂടെ മറികടന്ന്, ആശങ്ക ഇല്ലാതായിരിക്കുകയാണ്.

ജില്ലയിലെ, മികച്ച പോരാട്ടം നടന്ന മണ്ഡലമാണ് ഇടുക്കി. റോഷി അഗസ്റ്റിന്റെ വിജയത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ വളരെയധികം ആഹ്ലാദത്തിലാണ്. പരസ്യ പ്രകടനം ഇല്ലാത്തതിനാല്‍ പാര്‍ട്ടി ഓഫീസുകളിലും, വീടുകളിലുമാണ് പ്രവര്‍ത്തകര്‍ ആഘോഷം പങ്കിടുന്നത്.

Related Articles

Back to top button