IndiaKeralaLatest

വിജയം ഉറപ്പിച്ച്‌ പി.ജെ ജോസഫും ഉമ്മന്‍ ചാണ്ടിയും

“Manju”

കോട്ടയം: എല്‍.ഡി.എഫ് സുനാമിയില്‍ ചുവടുറപ്പിച്ച്‌ പി.ജെ ജോസഫ്. തൊടുപുഴയില്‍ 10,000 ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജോസഫ് വിജയം ഉറപ്പിച്ചത്.
വളരെ വിയര്‍ത്തിട്ടാണെങ്കിലും ഉമ്മന്‍ ചാണ്ടിയും വിജയം ഉറപ്പിച്ചു. 7000ല്‍ ഏറെ വോട്ടുകളാണ് ഭുരിപക്ഷം. തപാല്‍ വോട്ടുകള്‍ ഇനി എണ്ണാനുണ്ട്. മുഴുവന്‍ എല്‍.ഡി.എഫിന് ലഭിച്ചാലും ഉമ്മന്‍ ചാണ്ടി പിന്നില്‍ പോകില്ല.
തിരുവല്ലയില്‍ മാത്യൂ ടി. തോമസും കൊച്ചിയില്‍ കെ.ജെ മാക്‌സിയും വിജയം ഉറപ്പിച്ചു. പീരുമേട് സി.പി.ഐയിലെ വാഴൂര്‍ സോമന്‍ വിജയം ഉറപ്പിച്ചു. തൃത്താലയില്‍ അവസാന റൗണ്ടുകളില്‍ മുന്നിലെത്തിയ എം.ബി രാജേഷ് വിജയത്തിലേക്ക് അടുക്കുകയാണ്.
ആലപ്പുഴയില്‍ നാല് മണ്ഡലങ്ങളില്‍ എല്‍്ഡി.എഫ് വിജയം വിജയം ഉറപ്പിച്ചു. ആലപ്പുഴ, അമ്ബലപ്പുഴ, കായംകുളം, മാവേലിക്കര മണ്ഡലങ്ങളിലാണ് വിജയം ഉറപ്പിച്ചത്. ഹരിപ്പാട് രമേശ് ചെന്നിത്തല വിജയിച്ചു. ചേര്‍ത്തലയും അരൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ലീഡ് ചെയ്യുകയാണ്.
ചിറ്റൂരില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉജ്വല വിജയം ഉണ്ടാക്കി. 34,000ല്‍ ഏറെ വോട്ടുകള്‍ ഭൂരിപക്ഷം നേടി.

Related Articles

Back to top button