KeralaLatest

കുറ്റ്യാടിയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വിജയിച്ചു

“Manju”

വടകര: വാശിയേറിയ പോരാട്ടം നടന്ന കുറ്റ്യാടിയില്‍ ഇടതുമുന്നണിയിലെ കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് അട്ടിമറി വിജയം. അഞ്ഞൂറിനടുത്ത് വോട്ടുകള്‍ക്കാണ് വിജയം. ലീഗിലെ പാറക്കല്‍ അബ്ദുള്ള വീണ്ടും ജയിക്കുമെന്ന് അവസാനനിമിഷം വരെ കരുതിയിരിക്കുമ്പോഴാണ് കുഞ്ഞമ്മദ് കുട്ടിയുടെ വിജയം. മണിയൂര്‍ പഞ്ചായത്ത് എണ്ണിയതോടെയാണ് വിജയം എല്‍ഡിഎഫിനെ തുണച്ചത്.

ഇത് അണികളുടെ വിജയം തന്നെയാണ്. കുറ്റ്യാടി മണ്ഡലം കേരളാ കോണ്‍ഗ്രസിന് നീക്കിവെച്ചതിനെതിരെ അണികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ മണ്ഡലത്തില്‍ സിപിഎം മത്സരിക്കുകയായിരുന്നു.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button