KeralaLatest

ക്ഷേമപദ്ധതികള്‍ വ്യാപകമാക്കും – കളക്ടര്‍

“Manju”

എറണാകുളം: മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും അടക്കം അസംഘടിതമേഖലയില്‍ പണിയെടുക്കുന്നവരിലേക്ക് ക്ഷേമപദ്ധതികള്‍ എത്തിക്കുന്നതിനുള്ള ഇ – ശ്രം രജിസ്ട്രേഷന് ‍ ജില്ലയില്‍ വ്യാപകമായി നടപ്പാക്കാന് ‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അസംഘടിത തൊഴിലാളികളുടെ ദേശീയതല ഡാറ്റബേസായ ഇ – ശ്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഈ മേഖലയ്ക്കായി വിവിധ വികസന – ക്ഷേമ പദ്ധതികള്‍ക്ക് സമീപഭാവിയില്‍ രൂപം നല്‍കുക. അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ ഇ – ശ്രം രജിസ്ട്രേഷന്‍ അനിവാര്യമാകുമെന്നതിനാല്‍ തൊഴിലാളി യൂണിയനുകളും ക്ഷേമബോര്‍ഡുകളും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഇ – ശ്രം രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന തൊഴില്‍ കാര്‍ഡ് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രാഥമികരേഖയായി മാറും.16 മുതല്‍ 59 വയസ്സ് വരെ പ്രായമുള്ളവരും ആദായ നികുതി അടയ്ക്കാന്‍ സാധ്യതയില്ലാത്തതും പി.എഫ് – ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്തതുമായ അസംഘടിത വിഭാഗം തൊഴിലാളികള്‍ക്കായാണ് ഇ- ശ്രം രജിസ്ട്രേഷന്‍

Related Articles

Back to top button