KeralaLatest

ഓക്സിജന്‍ ക്ഷാമം; ശ്രീചിത്രയില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു

“Manju”

തിരുവനന്തപുരം : ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ശ്രീചിത്രയില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു .ഇന്നലെ ഓക്സിജന്‍ ക്ഷാമമുണ്ടായതിനെത്തുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന ചില ശസ്ത്രക്രിയകള്‍ നാളത്തേക്കു മാറ്റിയതെന്നും ഇപ്പോള്‍ ഓക്സിജന്‍ ലഭിച്ചു തുടങ്ങിയെന്നും ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അതേസമയം, രോഗികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അടിയന്തര ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ തിരുവനന്തപുരത്ത് ആവശ്യത്തിനു ഓക്സിജന്‍ എത്താത്തതാണ് ശ്രീചിത്രയിലും പ്രതിസന്ധി സൃഷ്ടിച്ചത്. ഇതേത്തുടര്‍ന്ന് അടിയന്തര പരിഗണന വേണ്ടാത്ത ശസ്ത്രക്രിയകള്‍ മാറ്റി. ശ്രീചിത്രയില്‍ ഒരു ദിവസം 90 ഓക്സിജന്‍ സിലിണ്ടറുകളാണ് വേണ്ടത്. ഇന്നലെ 17 സിലിണ്ടറുകള്‍ മാത്രമാണ് ലഭിച്ചത്.

പാലക്കാടുനിന്ന് 3 കമ്പനികളാണ് ആശുപത്രിയില്‍ ഓക്സിജന്‍ എത്തിക്കുന്നത്. ടാങ്കറുകളുടെ ക്ഷാമമുള്ളതിനാല്‍ കമ്പനികള്‍ക്ക് ഓക്സിജന്‍ ലഭിച്ചില്ല. തുടര്‍ന്ന്, എത്രയും വേഗം ഓക്സിജന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്കു ഡയറക്ടര്‍ കത്തു നല്‍കി. കളക്ടറുടെ ഇടപെടലിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ കമ്പനികള്‍ക്കു ഓക്സിജന്‍ ലഭിച്ചു തുടങ്ങി. ഇന്നു രാവിലെ 45 സിലിണ്ടറുകള്‍ കിട്ടിയെന്നും വൈകിട്ട് 45 എണ്ണം കിട്ടുമെന്നും അധികൃതര്‍ അറിയിച്ചു.
.

Related Articles

Back to top button