KeralaKollamLatest

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് നാല്‌ ജില്ലകളില്‍ റീജ്യണല്‍ കേന്ദ്രങ്ങള്‍

“Manju”

ശ്രീജ.എസ്

കൊല്ലം : കൊല്ലം ആസ്ഥാനമായി ഒക്ടോബര്‍ രണ്ടിനു നിലവില്‍വരുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് നാല് റീജ്യണല്‍ കേന്ദ്രങ്ങള്‍ പരിഗണനയില്‍. മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ റീജ്യണല്‍ കേന്ദ്രം തുറക്കാനാണ് ലക്ഷ്യമിടുന്നത്.സര്‍വകലാശാലാ ആസ്ഥാനത്തിന്റെ കാര്യത്തില്‍ കൊല്ലം നഗരത്തിനാണ് പ്രഥമ പരിഗണന.

സര്‍വകലാശാലയില്‍ ഏതു പ്രായത്തിലുമുള്ളതോ ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളതോ അല്ലാത്തതോ ആയ വ്യക്തികള്‍ക്ക് പ്രവേശനം നല്‍കുകയും ഓണ്‍ലൈനിലൂടെയും നേരിട്ടും ബോധനം നല്‍കി, പരീക്ഷകളും ഫലപ്രഖ്യാപനവും നടത്തി, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, മറ്റ് അക്കാദമിക ബഹുമതികള്‍ തുടങ്ങിയവ നേടാനുള്ള അവസരം സംജാതമാകും. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉന്നത വിദ്യാഭ്യാസത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Related Articles

Back to top button