KeralaLatest

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

“Manju”

ന്യൂഡെല്‍ഹി: വേയ്‌സ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ അധികമുണ്ടായിരുന്ന ഒരു ഡോസ് വാക്‌സീന്‍ പോലും പാഴാക്കാത്തതിന് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. സംസ്ഥാനത്തിന് കിട്ടിയ വാക്‌സിന്‍ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് ഉദ്ധരിച്ചാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വാക്‌സിനിലെ ഒരു തുള്ളി പോലും പാഴാക്കാതെയാണ് കേരളത്തില്‍ ചെലവാക്കിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു. വേയ്‌സ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ അധികമുണ്ടായിരുന്ന ഒരു ഡോസ് പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. നേരത്തെ തന്നെ പാഴായി പോകുന്ന വാക്‌സിനുകളുടെ എണ്ണം ചര്‍ച്ചയായിരുന്നു.

Related Articles

Back to top button