IndiaLatest

തിരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റലാക്കാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍

“Manju”

ലക്നൌ ;കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിജിറ്റലാക്കാന്‍ ഒരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. ഉത്തര്‍പ്രദേശില്‍ റാലികളും ബഹുജന പ്രചാരണങ്ങളും മാറ്റിവയ്ക്കുന്നതായി കോണ്‍ഗ്രസ്സും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് നയിക്കുന്ന വിജയ രഥയാത്രയുടെ അയോധ്യയിലെ പര്യടനവും റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് റാലികള്‍ റദ്ദാക്കുന്നതായി ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു.

കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുകയും മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കണമെന്ന് നീതി ആയോഗ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികല്‍ പ്രചാരണം ഡിജിറ്റലിലേക്ക് ചുവടുമാറ്റിയത്. ബിജെപി, എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ വെര്‍ച്വല്‍ റാലികളും ഡിജിറ്റല്‍ മീറ്റിംഗുകളും ആസൂത്രണം ചെയ്യുന്നതിനായി അവരുടെ സോഷ്യല്‍ മീഡിയ സെല്ലുകള്‍ ശക്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്.

Related Articles

Back to top button