Latest

 ഡല്‍ഹിക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നു

“Manju”

ലക്നൗ: ഡല്‍ഹിക്ക് പിന്നാലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഉത്തര്‍പ്രദേശ്. ജൂണ്‍ ഒന്നുമുതല്‍ തുറന്നിടല്‍ പ്രക്രിയ ഘട്ടം ഘട്ടമായി നടത്താനാണ് തീരുമാനം. കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശ് തുറന്നിടല്‍ ഘട്ടം ഘട്ടമായി നടത്താന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളിലാണ് തുറന്നിടല്‍ പ്രക്രിയ ആദ്യം ആരംഭിക്കുക.

തുറന്നിടല്‍ പ്രക്രിയയുടെ ആദ്യഘട്ടമെന്ന നിലയില്‍ കടകള്‍ക്കും ചന്തകള്‍ക്കും രാവിലെ ഏഴുമണിമുതല്‍ വൈകീട്ട ഏഴുമണിവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മെയ് 30 വരെയുള്ള കണക്കനുസരിച്ച്‌ കോവിഡ് ചികിത്സയിലുള്ളവരില്‍ 600ല്‍ താഴെയുള്ള ജില്ലകള്‍ക്ക് മാത്രമാണ് ഈ ഇളവ്. മീററ്റ്, ലക്നൗ, വാരണാസി, ഗസ്സിയാബാദ് തുടങ്ങി 20ല്‍പ്പരം ജില്ലകളില്‍ ചികിത്സയിലുള്ളവര്‍ 600ല്‍ അധികമാണ്. അതിനാല്‍ ഈ ജില്ലകളില്‍ തുറന്നിടല്‍ പ്രക്രിയ ആരംഭിക്കില്ല. സ്‌കൂള്‍, കോളജുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രമേ തുടര്‍ന്നും അനുവദിക്കുകയുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button