IndiaKeralaLatest

ഡ്യൂട്ടിയ്ക്കിടെ മരുന്ന് വിതരണംകൂടി വയ്യ : പോലിസ് സേന

“Manju”

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്ത് പൊതുജനങ്ങള്‍ക്കായുള്ള അവശ്യമരുന്നുകള്‍ പൊലീസ് എത്തിച്ചുനല്‍കുമെന്ന ഡിജിപിയുടെ അറിയിപ്പിനെതിരെ പൊലീസ് സേനയ്ക്കുള്ളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങള്‍. കൊവിഡ് കാലത്തെ കഠിന ഡ്യൂട്ടിയ്ക്കിടെ ഇനി മരുന്ന് വിതരണത്തിനുകൂടി വയ്യെന്നാണ് പൊലീസുകാരുടെ പരാതി.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വാരാന്ത്യ അവധിയും എടുക്കാതെ ജോലി ചെയ്തവര്‍ ഉണ്ടായിരുന്നു. മരുന്ന് വിതരണം കൂടി പൊലീസുകാര്‍ ചെയ്യേണ്ടി വരുന്നത് അവരുടെ ജോലിഭാരം ഇരട്ടിപ്പിക്കുമെന്ന് ഒരു വിഭാഗം പറയുന്നു. കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ ഉത്തരവിന്റെ പോരായ്മകള്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇളവുകള്‍ കുറയ്ക്കണമെന്നും നിര്‍മ്മാണ മേഖലയിലടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇത്രയധികം ഇളവുകള്‍ അനുവദിച്ചാല്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായി നടപ്പിലാക്കാനാകില്ലെന്ന ആശങ്കയും പൊലീസ് പങ്കുവെച്ചു.

Related Articles

Back to top button