KeralaLatestThiruvananthapuram

വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒാഫ് ഓണര്‍ നല്‍കി

“Manju”

തിരുവനന്തപുരം: ഈ മാസം 30 ന് സര്‍വീസ് ജീവിതത്തില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഐ പി എസിന് പൊലീസ് ആസ്ഥാനത്തുവച്ച്‌ പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒാഫ് ഓണര്‍ നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 10.30നായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

മെഡിക്കല്‍ കോളേജ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,എസ് എം വി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കേഡറ്റുകള്‍ ആയിരുന്നു ഗാര്‍ഡ് ഒാഫ് ഓണര്‍ നല്‍കിയത്. കേഡറ്റുകള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഉപഹാരങ്ങള്‍ നല്‍കി. പൊലീസ് ആസ്ഥാനത്തെ ഹെഡ് കോട്ടേഴ്‌സ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ്,സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഐപിഎസ്, എ ഐജി ഹരിശങ്കര്‍ ഐപിഎസ് തുടങ്ങിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button