KeralaLatest

കോവിഡ് 19: തെറ്റായ വിവരങ്ങൾ കൈമാറുന്നവർക്കെതിരെ കർശന നടപടി

“Manju”

കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പോലീസിന്‍റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്‍റെയും സൈബര്‍ഡോമിന്‍റെയും നിരീക്ഷണത്തിലായിരിക്കും. ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവ പ്രകാരം നടപടി സ്വീകരിക്കും.

Related Articles

Back to top button