KeralaLatest

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം 27ന്

“Manju”

കണ്ണൂര്‍: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഫെബ്രുവരി 27ന് കണ്ണൂര്‍ ജില്ലയില്‍ നടക്കും. അഞ്ച് വയസ്സിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ള 1360 കുഞ്ഞുങ്ങള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലക്ഷ്യമിട്ടതിന്റെ 94.90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു.

അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ലക്ഷ്യം. ജില്ലയില്‍ പോളിയോ വാക്‌സിന്‍ നല്‍കാനായി 2028 ബൂത്തുകള്‍ സജ്ജമാക്കും. 48 ട്രാന്‍സിറ്റ് ബൂത്തുകള്‍, 182 മൊബൈല്‍ ബൂത്തുകള്‍ എന്നിവയുണ്ടാകും.

Related Articles

Back to top button