Latest

ഇന്ധനവിലക്കൊപ്പം ടയര്‍ വിലയും കൂടി

“Manju”

ഇന്ധന വില കുതിച്ചതോടൊപ്പം ടയര്‍ വിലയും വര്‍ധിച്ചതോടെ ട്രക്കുകളുടെ വാടക കൂട്ടി ഉടമകള്‍.ട്രക്ക് വാടകയില്‍ ആറ്​ ആഴ്ചകൊണ്ട്​ 13% വര്‍ധനയാണുണ്ടായത്​. ടയര്‍ കമ്പനികള്‍ ഡിസ്കൗണ്ട് പിന്‍വലിച്ചതിനാല്‍ ഒരു ജോഡി ടയറുകള്‍ വാങ്ങുന്നതിന് ഇപ്പോള്‍ 3,000-3,500 രൂപ അധികം നല്‍കേണ്ടിവരുന്നതായും ട്രക്ക്​ ഉടമകള്‍ പറയുന്നു.

ജനുവരി മുതല്‍ ഫെബ്രുവരി 16 വരെ ട്രങ്ക് റൂട്ടുകളിലെ ട്രക്ക് വാടക 12-13 ശതമാനം വര്‍ധിച്ചതായി ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച്‌ & ട്രെയിനിങിലെ (ഐ‌എഫ്‌ടി‌ആര്‍‌ടി) സീനിയര്‍ ഫെലോയും കോര്‍ഡിനേറ്ററുമായ എസ്.പി.സിങ്​ പ്രമുഖ ദേശീയ മാധ്യമത്തോട് ​ പറഞ്ഞു.ഈ വര്‍ധനവിന്റെ പകുതിയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ്​ ഉണ്ടായതെന്നും സിങ് പറഞ്ഞു.

‘ശൈത്യകാലമായതിനാല്‍ പച്ചക്കറികളും പഴങ്ങളും ഭക്ഷ്യവസ്തുക്കളും കൂടുതല്‍ ദൂരേക്ക്​ എത്തിക്കേണ്ടിവരുന്നുണ്ട്​. കാര്‍ഷിക ഉല്‍‌പാദന മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.‌എം‌.സി)കളിലേക്കുള്ള യാത്രയില്‍ 30-40 ശതമാനം വര്‍ധനയുണ്ടായി .ഓട്ടോമൊബൈല്‍ കമ്പനികള്‍ ഉള്‍പ്പടെ ഉള്ളവരില്‍ നിന്ന്​ ചരക്ക് നീക്കം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ വാടക വര്‍ധിപ്പിക്കാതെ നിവൃത്തിയില്ല’ -സിങ് പറഞ്ഞു.

Related Articles

Back to top button