LatestMalappuram

തിരൂർ കൂട്ടായിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു

“Manju”

പി.വി.എസ്

മലപ്പുറം :തിരൂർ കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ
വെട്ടേറ്റ ഒരാൾ മരിച്ചു. കൂട്ടായി മാസ്റ്റർ പടി സ്വദേശി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യാസർ അറഫാത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘർഷത്തിൽ പരുക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൂട്ടായി മാസ്റ്റർ പടി സ്വദേശി ഏനിൻ്റെ പുരക്കൽ അബൂബക്കർ മകൻ ഷമീം (24), സഹോദരൻ സജീഫ് (26) എന്നിവരാണ് ചികിത്സയിലുള്ളത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഘർഷമുണ്ടായത്. പൊതു സ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത് എന്നാണ് അറിയുന്നത്. അയൽ വാസികൾ തമ്മിലാണ് സംഘട്ടനമുണ്ടായത്. വെട്ടേറ്റ മൂന്ന് പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ യാസർ അറഫാത്ത് മരണപ്പെട്ടു. സംഭവം രാഷ്ട്രീയ സംഘർഷമല്ലെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തിരൂർ സി ഐ ടി പി ഫർഷാദ്, എസ് ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കൃത്യത്തിലേക്ക് നയിച്ച കാരണം പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികൾക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. യാസർ അറഫാത്തും സുഹൃത്തുക്കളും വീടിന് സമീപത്തെ എൽ.പി സ്‌കൂൾ മൈതാനത്ത് രാത്രി വൈകിയുംകൂട്ടം കൂടിയിരിക്കുന്നത് പതിവാണ്. തൊട്ടടുത്ത വീട്ടിലെ അബൂബക്കർ എന്നയാളും മക്കളും ഇതിനെതിരെ നിരവധി തവണ ഇവർക്ക് താക്കീത് നൽകിയതാണ്. സമാനമായ രീതിയിൽ ഇന്നലെ രാത്രിയും കൂട്ടം കൂടിയിരുന്നത് വാക്കേറ്റത്തിനും തുടർന്ന് സംഘർഷത്തിനും കാരണമായി. തുടർന്നാണ് യാസറിനെ വെട്ടി കൊലപ്പെടുത്തിയത്. യാസർ അറഫാത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Related Articles

Back to top button