International

മാലിദ്വീപ് ബോംബാക്രമണം : ഒരാൾ കൂടി പിടിയിൽ

“Manju”

മാലേ : ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യമായ മാലിദ്വീപിലെ മുൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഇയാളാണ് ആക്രമണത്തിലെ മുഖ്യ സൂത്രധാരൻ എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് മാലിദ്വീപ് പോലീസ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദിന് നേരെ ആക്രമണമുണ്ടായത്. നഷീദ് കാറിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയത്. ഉടൻ നഷീദിനെ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയയിലൂടെ ബോംബിൻറെ ചീളുകൾ എടുത്തുമാറ്റുകയും ചെയ്തിരുന്നു. അദ്ദേഹം അന്നു തന്നെ അപകടനില തരണം ചെയ്തു. എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റ് നാലുപേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രസിഡന്റിന് നേരെയുണ്ടായത് ഭീകരാക്രമണമാണെന്നാണ് പോലീസിന്റെ നിഗമനം.

Related Articles

Back to top button