InternationalLatest

ടി 20 ലോകകപ്പ് ;‍ ഇന്ന് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം

“Manju”

ദുബായ് ; ടി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ന് ഇന്ത്യപാകിസ്താന്‍ പോരാട്ടം. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം നടക്കുന്നത്. ട്വന്റി 20 കിരീടം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ആദ്യ എതിരാളികളായി എത്തുന്നത് പാകിസ്താന്‍ ആണ്. ക്രിക്കറ്റ്ലോകം കാത്തിരിക്കുന്ന മത്സരത്തില്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാള്‍ ഒരു പടി മുകളിലാണ് ഇന്ത്യ. ബാറ്റിങ് നിരയിലാണ് കോഹ്‌ലിപ്പടയുടെ പ്രതീക്ഷ മുഴുവനും. രോഹിതും കോഹ്‌ലിയും രാഹുലും മികച്ച തുടക്കം നല്‍കണം. പിന്നാലെ കത്തിക്കയറാന്‍ സൂര്യകുമാര്‍ യാദവും ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയുമുണ്ടാകും.2 007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തിയത് പാകിസ്താനെ പരാജയപ്പെടുത്തിയാണ്.

Related Articles

Back to top button