Uncategorized

കോവിഡ് : വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഇടക്കാല ജാമ്യം

“Manju”

കണ്ണൂർ : ജയിലുകളിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിചാരണ തടവുകാർക്കും റിമാന്റ് പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിക്കാൻ ഉത്തരവ്. സംസ്ഥാനത്തെ 55 ജയിലുകളിൽ കൊറോണ വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അതത് ജയിൽ സൂപ്രണ്ടുമാരോടാണ് ഡിജിപി ഋഷിരാജ് സിംഗ് ഇക്കാര്യം നിർദ്ദേശിച്ചത്.

സംസ്ഥാനത്തെ ജയിലുകളിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ റിമാൻഡ്, വിചാരണ തടവുകാരായി കഴിയുന്നവർക്കാണ് ഇടക്കാല ജാമ്യം അനുവദിക്കുക. കൊറോണയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവർ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നടപടിയെന്നും ഉത്തരവിൽ പറയുന്നു.

സർക്കുലർ പ്രകാരം സ്വന്തം ജാമ്യ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നൽകി വിട്ടയയ്ക്കും. ഇങ്ങനെ ജാമ്യം നൽകി വിട്ടയച്ചവരുടെ വിശദ വിവരങ്ങൾ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയ്ക്ക് സമർപ്പിക്കണം.

Related Articles

Back to top button