Thiruvananthapuram

സഞ്ചാരികള്‍ക്കിനി പൊന്മുടിയിലെത്താം

“Manju”

ഡിസംബര്‍ മാസത്തിലെ സുഖശീതള കാലാവസ്ഥയെ ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്കിനി പൊന്മുടിയിലെത്താം. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിയിലായിരുന്ന റോഡ് തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൊന്മുടിയിലേക്കുള്ള റോഡ് കനത്ത മഴയും മണ്ണിടിച്ചിലും മൂലം പന്ത്രണ്ടാം മൈലിനുസമീപം പൂര്‍ണമായും തകര്‍ന്നതിനാല്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതല്‍ പൊന്മുടിയിലേക്ക് യാത്രക്കാരെ കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല.

ആദ്യം ഈ പ്രദേശത്ത് മണ്ണിടിഞ്ഞതിനെതുടര്‍ന്ന് റോഡിന്റെ അറ്റകുറ്റപ്പണി നടത്തവേ രണ്ടാമതും മണ്ണിടിയുകയായിരുന്നു. അതോടെ പൊന്മുടി ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മണ്ണിടിഞ്ഞ ഭാഗത്തെ സംരക്ഷണഭിത്തി പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടെന്നും റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ മാത്രമേ സഞ്ചാരികള്‍ക്ക് പൊന്‍മുടിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.

 

Related Articles

Back to top button