IndiaKeralaLatest

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ചവരുടതെന്ന് സംശയം

“Manju”

Malayalam News - ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു; കോവിഡ് ബാധിച്ച്  മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയം | Bodies of suspected COVID-19 victims  found floating in Ganges in ...

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിലൂടെ രാജ്യം കടന്നു പോകുകയാണ്. ദിനംപ്രതി നിരവധി കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം, ആശങ്ക പരത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് എത്തുന്നത്. ബിഹാര്‍ ജില്ലയിലൂടെ ഒഴുകുന്ന ഗംഗ നദിയില്‍ കൂടി മൃതദേഹങ്ങള്‍ ഒഴുകിയെത്തി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയിക്കുന്നത്. ഉത്തര്‍പ്രദേശിന്റെ ബോര്‍ഡര്‍ ആയ ബക്സറിലെ ചൗസ ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച വാര്‍ത്ത കേട്ട ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് എത്തി.

‘നിരവധി മൃതദേഹങ്ങള്‍ നദിയിലൂടെ ഒഴുകി വരുന്നതായി പ്രാദേശിക ചൗക്കിദാര്‍ ആണ് ഞങ്ങളെ അറിയിച്ചത്. ഇതില്‍ 15 എണ്ണം ഇതുവരെ ഞങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരാരും ജില്ലയിലെ താമസക്കാരല്ല’ – ചൗസ ബിഡിഒ അശോക് കുമാര്‍ ഫോണിലൂടെ വാര്‍ത്ത ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

അതേസമയം, മരിച്ചവര്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരാണോ എന്ന് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും കാരണം കൊണ്ട് ആരെങ്കിലും മൃതദേഹങ്ങള്‍ വലിച്ചെറിഞ്ഞത് ആയിരിക്കും. അതേസമയം, ഇത്തരത്തില്‍ ഒഴുകിവന്ന മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇവര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതാണോ അല്ലയോ എന്ന അറിയാത്തതു കൊണ്ട് ആവശ്യത്തിനു വേണ്ട മുന്‍കരുതലുകള്‍ എടുത്താണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം, നൂറിലധികം മൃതദേഹങ്ങള്‍ ഗംഗാ നദിയിലൂടെ ഒഴുകി എത്തിയതായുള്ള ചില ചാനല്‍ വാര്‍ത്തകള്‍ ബി ഡി ഒ നിഷേധിച്ചു. ഇത് പര്‍വതീകരിച്ച്‌ പറയുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.

മുഖം മറച്ചു കൊണ്ട് ക്യാമറകള്‍ക്ക് മുമ്ബായി സംസാരിച്ച നിരവധി പ്രദേശവാസികള്‍, ‘ബക്സറിലെ നിവാസികള്‍ ഉള്‍പ്പെടുന്ന ഇത്തരം നിര്‍ഭാഗ്യകരമായ നിരവധി സംഭവങ്ങളെ ജില്ലാ ഭരണകൂടം നിഷേധിക്കുകയാണ്’ എന്ന് അവകാശപ്പെട്ടു.

‘ശവസംസ്കാരത്തിന് ആവശ്യമായ വിറകും മറ്റ് വസ്തുക്കളും കുറവാണ്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇവയുടെ ലഭ്യത വളരെയധികം ബാധിച്ചു. ദുഃഖിതരായ നിരവധി കുടുംബാംഗങ്ങള്‍ അവരുടെ വേര്‍പിരിഞ്ഞ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ നദിയില്‍ മുക്കിവയ്ക്കാന്‍ പ്രേരിതരാകുന്നു’ – പ്രദേശത്തെ താമസക്കാരില്‍ ഒരാള്‍ പറഞ്ഞു.

Related Articles

Back to top button