IndiaLatest

വനവാസി ക്ഷേമത്തിനായി 24,000 കോടിയുടെ പദ്ധതി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

ഡല്‍ഹി: ദുര്‍ബലരായ വനവാസി വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 24,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകളെ അനുസ്മരിക്കുന്ന ജൻജാതിയ ഗൗരവ് ദിവസ്പ്രമാണിച്ച്‌ നവംബര്‍ 15-ന് ത്സാര്‍ഖണ്ഡില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വച്ചാണ് പദ്ധതികളുടെ ഉദ്ഘാടനം നടക്കുക. പിവിടിജി ഡെവലപ്‌മെന്റ് മിഷൻ വനവാസികളുടെ ശാക്തീകരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

2023-24 ബജറ്റില്‍, ദുര്‍ബലരായ വനവാസി വിഭാഗങ്ങളുടെ സാമൂഹികസാമ്ബത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായികേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ത്സാര്‍ഖണ്ഡില്‍ ജനിച്ച ആദരണീയ ഗോത്ര യോദ്ധാവ് ബിര്‍സ മുണ്ടയുടെ ജന്മദിനം ജൻജാതിയ ഗൗരവ് ദിവസ് ആയി ആചരിക്കുമെന്ന് 2021-ലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അറിയിച്ചത്. 220 ജില്ലകളിലായി 22,544 ഗ്രാമങ്ങളിലായി 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ദുര്‍ബലരായ വനവാസി വിഭാഗങ്ങളിലായി 28 ലക്ഷത്തോളം ജനങ്ങളാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വനവാസി വിഭാഗങ്ങള്‍ പെട്ടന്ന് കടന്നു ചെല്ലാത്ത ഇടങ്ങളിലാണ് താമസിക്കുന്നത്, പ്രത്യേകിച്ചും ഉള്‍ വനപ്രദേശങ്ങളില്‍. അതിനാല്‍ റോഡ്, ടെലികോം കണക്റ്റിവിറ്റി, വൈദ്യുതി, സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുസ്ഥിര ഉപജീവന അവസരങ്ങള്‍ എന്നിവ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

Related Articles

Back to top button