IndiaKeralaLatest

ബംഗളൂരുവില്‍ ക്വാറി 
ശ്മശാനമായി

“Manju”

ബംഗളൂരു: രാജ്യത്തിന്റെ ഐടിനഗരത്തിലെ ഏഴ് വൈദ്യുത ശ്മശാനവും നിരന്തരം പ്രവർത്തിച്ചിട്ടും മൃതദേഹങ്ങൾ സംസ്കരിച്ച്‌ തീർക്കാനാകാതെ വന്നതോടെ ഗ്രാനൈറ്റ് ക്വാറിയിൽ ചിതയൊരുക്കി അധികൃതർ. ബംഗളൂരു നഗരത്തിന് പുറത്ത് ഗെദ്ദനഹള്ളിയിലാണ് താല്ക്കാലിക ശ്മശാനമൊരുക്കിയത്. ദിവസം 40 മൃതദേഹംവരെ ഇവിടെ സംസ്കരിക്കുന്നു.
മൂന്നാഴ്ചയായി നഗരത്തിലെ ഏഴ് ശ്മശാനവും രാപകലില്ലാതെ പ്രവർത്തിക്കുന്നു. ദിവസം മൂന്നൂറിനടത്ത് കോവിഡ് മരണം ബംഗളൂരുവിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച കർണാടകയിൽ 490 കോവിഡ് മരണം. അതിൽ 281 ഉം ബംഗളൂരുവിൽ. വെള്ളിയാഴ്ച ബംഗളൂരു നഗരത്തിൽ മരണം 346 ആയി.

Related Articles

Back to top button