IndiaLatest

116 പേർ ഒറ്റ ദിവസം മരിച്ചതിന്റെ ഭീതിയിൽ മഹാരാഷ്ട്ര.

“Manju”

 

മുംബൈ, ചെന്നൈ, ബെംഗളൂരു• 116 പേർ ഒറ്റ ദിവസം മരിച്ചതിന്റെ ഭീതിയിൽ മഹാരാഷ്ട്ര. ആകെ മരണം 2,000 കടന്ന ദിവസം തന്നെ രോഗികൾ 60,000 കടന്നു. 2682 പേ‍ർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 62228. ആകെ മരണം 2098.

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സന്തോഷ്കുമാർ മുംബൈയിലെത്തി. അന്ധേരിയിൽ ആയിരത്തിലേറെ കിടക്കകളുള്ള കോവിഡ് സ്പെഷൽ ആശുപത്രി സെവൻ ഹിൽസ് സന്ദർശിച്ച അദ്ദേഹം ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കേരളത്തിൽനിന്ന് 50 വിദഗ്ധ ഡോക്ടർമാരുടെയും പ്രവൃത്തി പരിചയമുള്ള 100 നഴ്സുമാരുടെയും സേവനമാണ് ആവശ്യപ്പെട്ടത്. നാളെ മുതൽ എത്തുന്ന കേരള സംഘം സെവൻ ഹിൽസ് ആശുപത്രി ഏറ്റെടുത്തേക്കും. അതിനിടെ, 8381 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Related Articles

Back to top button