IndiaLatest

6വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഉടന്‍

“Manju”

രാജ്യത്ത് ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്കായുള്ള കൊവിഡ് വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കും. മൂന്ന് വാക്സീനുകള്‍ക്ക് കൂടി കുട്ടികളില്‍ കുത്തിവെക്കാന്‍ അനുമതി കിട്ടിയതോടെയാണ് ഇതിനായുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തുടങ്ങിയത്. പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ വിദഗ്ധപോദേശ സമിതി ശുപാര്‍ശ കൂടി ലഭിച്ചാല്‍ ഉടനടി വാക്സീന്‍ വിതരണം തുടങ്ങും.

കുട്ടികള്‍ക്കായുള്ള വാക്സീന്‍ കുത്തിവെപ്പ് എന്ന വലിയ പദ്ധതിയിലേക്ക് കടക്കുകയാണ് രാജ്യം.ഡിസിജിഐ യോഗത്തില്‍ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പിനായി മൂന്ന് വാക്സീനുകള്‍ക്ക് കൂടി അനുമതി നല്‍കി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബെവാക്‌സ്, സൈക്കോവ് ഡി എന്നിവയ്ക്കാണ് ഡിസിജിഐ അനുമതി.

ആറ് വയസിനും പന്ത്രണ്ട് വയസിനും മധ്യേ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സിനും അഞ്ച് മുതല്‍ 12 വയസിനിടയിലുള്ള കുട്ടികളില്‍ കോര്‍ബെവാക്‌സും12 വയസിന് മുകളിലുള്ള കുട്ടികളില്‍ സൈകോവ് ഡിയുമാണ് ഉപയോഗിക്കാന്‍ അനുമതി.

Related Articles

Back to top button