IndiaLatest

അഞ്ചു​ലക്ഷം ഡോസ്​​ കോവിഡ്​ വാക്​സിന്‍ ശ്രീലങ്കയിലേക്ക്

“Manju”

ഇന്ത്യയിൽ നിന്ന് അഞ്ചു ലക്ഷം ഡോസ് കോവിഡ് വാക് സിൻ ശ്രീലങ്കയിലേക്ക്

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന്​ കയറ്റി അയച്ച അഞ്ചു​ലക്ഷം ഡോസ്​ കോവിഡ് പ്രതിരോധ​ വാക്​സിന്‍ കൊളംബോയിലെത്തി. ഈ വിവരം കേന്ദ്ര വിദേശകാര്യമന്ത്രി എസ്​. ജയ്​ശങ്കര്‍ സ്​ഥിരീകരിച്ചു.

വാക്​സിന്‍ കൈമാറിയതിന് ​ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശ്രീലങ്കന്‍ പ്രസിഡന്‍റ്​ ഗോതബായ രാജപക്​സ നന്ദി അറിയിച്ചു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ മാലദ്വീപ്, ബംഗ്ലാദേശ്​, നേപ്പാള്‍ എന്നിവിടങ്ങളിലേക്ക്​ നേരത്തേ വാക്​സിന്‍ കയറ്റി അയച്ചിരുന്നു.
വാക്​സിന്‍ മൈത്രിയുടെ ഭാഗമായി അഞ്ചുലക്ഷം ഡോസ്​ വാക്​സിനാണ്​ ഇന്ത്യ ശ്രീലങ്കക്ക്​ സമ്മാനിച്ചത് ​. ശ്രീലങ്കയുടെ നാഷനല്‍ മെഡിസിന്‍സ്​ റഗുലേറ്ററി അതോറിറ്റി ഓക്​സ്​ഫഡ്​ ആസ്​ട്രസെനകയുടെ കോവിഷീല്‍ഡ്​ വാക്​സിന്‍റെ ഉപയോഗത്തിന്​ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.

Related Articles

Back to top button