InternationalLatest

ഗുസ്തിയില്‍ ബജ്രംഗ് പുനിയ സെമിയില്‍

“Manju”

ടോക്കിയോ: ഒളിമ്പിക്സ് 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്രംഗ് പുനിയ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ട്ടേസ ഗാസിയെയാണ് പുനിയ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ പിന്നില്‍ നിന്ന ശേഷം തകര്‍പ്പന്‍ തിരിച്ചുവരവിലൂടെയാണ് പുനിയ സെമി ഉറപ്പിച്ചത്.

പ്രീക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്റെ ഇമാസര്‍ അകമാറ്റലിയെ വീഴ്ത്തിയായിരുന്നു പുനിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സെമി പോരാട്ടത്തില്‍ അസര്‍ബൈജാന്റെ ഹാജി അലിവെയാണ് പുനിയയുടെ എതിരാളി. റിയോ ഒളിമ്പിക്സിലെ മെഡല്‍ ജേതാവാണ് മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുള്ള ഹാജി അലിവെ.

Related Articles

Back to top button