IndiaLatest

കൊവിഡ് വ്യാപനം; നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം

“Manju”

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങളിൽ കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിലേക്കെത്തുന്നതിന്റെ സൂചനകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. നാല് സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ൽ താഴെയായി. ദില്ലി, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി രോഗവ്യാപനം തീവ്രമായിയിരുന്ന പത്ത് സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കുറയുന്നുണ്ട്.

എന്നാൽ കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം കൂടുകയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. രാജ്യത്ത് ഓക്സിജൻ പ്രതിസന്ധി കുറഞ്ഞു. ഓക്സിജൻ ആഭ്യന്തര ഉത്പാദനം കൂട്ടി. പ്രതിസന്ധി തടയാനായി ദ്രാവക ഓക്സിജൻ ഇറക്കുമതി ചെയ്തുവെന്നും മന്ത്രാലയം വിശദീകരിച്ചു.

കൊവിഡ് രോഗലക്ഷണങ്ങൾ ഇല്ലങ്കിൽ അന്തർ സംസ്ഥാന യാത്രക്ക് ആർടിപിസിആർ പരിശോധന വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. എന്നാൽ ആൻറിജൻ പരിശോധനകളുടെ എണ്ണം കൂട്ടണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റിജൻ ടെസ്റ്റ് ബൂത്തുകൾ സജ്ജമാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

Related Articles

Back to top button