IndiaKeralaLatest

സ്വര്‍ണക്കടത്ത് കേസ് ; യുഎഇ കോണ്‍സുല‍ര്‍ ജനറലിനെതിരെ സ്വപ്നയുടെ മൊഴി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സല്‍ ജനറലിനെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. സ്വ‍ര്‍ണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോണ്‍സല്‍ ജനറല്‍ കമ്മീഷന്‍ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണോദ്യോ​ഗസ്ഥ‍ര്‍ക്ക് നല്‍കിയിരിക്കുന്ന മൊഴി.

ലോക്ക് ഡൗണിന് മുന്‍പ് നടത്തിയ 20 കളളക്കടത്തിലും കോണ്‍സല്‍ ജനറലിന് കമ്മീഷന്‍ നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികള്‍ക്കും കോണ്‍സല്‍ ജനറല്‍ കമ്മീഷന്‍ വാങ്ങിയിരുന്നു. രണ്ട് ലക്ഷം ഡോളറുമായിട്ടാണ് ലോക് ഡൗണിന് മുന്‍പ് കോണ്‍സല്‍ ജനറല്‍ രാജ്യം വിട്ടതെന്നും മൊഴിയിലുണ്ട്.

സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോണ്‍സല്‍ ജനറലിന്‍്റെ മടക്കം. ഇതിനു മുന്‍പും സമാനമായ രീതിയില്‍ പണം കോണ്‍സല്‍ ജനറല്‍ കൊണ്ടു പോയിട്ടുണ്ട്. ഒരിക്കല്‍ താനും സരിത്തും കോണ്‍സല്‍ ജനറലിനെ ദുബായിലേക്ക് അനുഗമിച്ചെന്നും കംസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്വപ്ന പറയുന്നു. പലപ്പോഴായി കിട്ടിയ കമ്മീഷന്‍ തുക കോണ്‍സല്‍ ജനറല്‍ യൂറോപ്പില്‍ മറ്റൊരു ബിസിനസില്‍ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്.

Related Articles

Back to top button