Kerala

മാടമ്പ് കുഞ്ഞുകുട്ടന്റെ വിയോഗം; അനുശോചിച്ച് സുരേഷ് ഗോപി

“Manju”

തിരുവനന്തപുരം : സിനിമാ നടനും, സാഹിത്യകാരനുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി അദ്ദേഹത്തിന് ആദരാഞ്ജലികൾ അറിയിച്ചത്.രാവിലെ 10 മണിയോടെയായിരുന്നു കുഞ്ഞുകുട്ടൻ അന്തരിച്ചത്.

കുഞ്ഞുകുട്ടന്റെ ചിത്രം പങ്കുവെച്ചാണ് സുരേഷ് ഗോപി ആദരാജ്ഞലി അറിയിച്ചത്. ചിത്രത്തിന് മുകളിലായി പ്രണാമമെന്നും കുറിച്ചിട്ടുണ്ട്. അഗ്നി നക്ഷത്രമെന്ന സിനിമയിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം കുഞ്ഞിക്കുട്ടനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

കൊറോണ ബാധിതനായി തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മാടമ്പ് കുഞ്ഞുകുട്ടൻ മരിച്ചത്. 81 വയസ്സായിരുന്നു. നിരവധി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ അദ്ദേഹം, പത്തോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Related Articles

Back to top button