IndiaKeralaLatest

സംസ്ഥാനങ്ങള്‍ക്കുള്ള കൊവാക്സിന്‍ വിലയും കുറച്ചു

“Manju”

സംസ്ഥാനങ്ങൾക്കുള്ള കൊവാക്സിൻ വിലയും കുറച്ചു | covaxin price reduced to 400  for states | Madhyamam
ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന് വില കുറച്ചതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്കുള്ള കൊവാക്സിന്‍റെയും വില കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് കൊവാക്സിന്‍ ഡോസ് ഒന്നിന് 400 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.
നേരത്തെ, ഡോസിന് 600 രൂപ നിരക്കിലാണ് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുകയെന്നാണ് ഭാരത് ബയോടെക് പ്ര‍ഖ്യാപിച്ചിരുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപ നിരക്കിലാണ് നല്‍കുക. വാക്സിന് ഉയര്‍ന്ന വില ഈടാക്കിയതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
നേരത്തെ, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്സിന്‍റെയും വില കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കില്‍ നല്‍കുമെന്നറിയിച്ച വാക്സിന്‍ വില 300 രൂപയായാണ് കുറച്ചത്. കേന്ദ്ര സര്‍ക്കാറിന് 150 രൂപ നിരക്കിലാണ് വാക്സിന്‍ നല്‍കുന്നത്

Related Articles

Back to top button