KeralaLatestThiruvananthapuram

ബോധ നിലാവ് സാഹിത്യ ചർച്ച നടത്തി

“Manju”

ജ്യോതിനാഥ് കെ പി
വെഞ്ഞാറമൂട്ടിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ബോധനിലാവ് സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച സമാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ചർച്ചകൾ സംഘടിപ്പിച്ചത്. അക്കിത്തത്തിന് കാവ്യസംഭാവനകൾ എന്ന എന്നതായിരുന്നു ഇപ്രാവശ്യത്തെ വിഷയം. വളർന്നുവരുന്ന യുവ എഴുത്തുകാരനും നിരൂപകനുമായ ശ്രീ രാജേന്ദ്രൻ നിയതി വിഷയാവതരണം നടത്തി. ശ്രീ ശരത് ചന്ദ്രൻ, കല്ലറ മാധവൻപോറ്റി, മൂക്കന്നൂർ ശ്രീകണ്ഠൻ, ആലന്തറഈശ്വരൻ പോറ്റി, ഷിബു വാമനപുരം, സലിം മുഹമ്മദ്, ആറ്റിങ്ങൽ അഭിലാഷ്, ചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജൂലൈ അവസാനം അടുത്ത ഓൺലൈൻ ചർച്ച നട ക്കുമെന്ന് ബോധ നിലാവ് സെക്രട്ടറി സുധൻ നായർ അറിയിച്ചു.

Related Articles

Back to top button