IndiaLatest

ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്തി; മമതാ ബാനര്‍ജിക്ക് പരിക്ക്

“Manju”

ഹെലികോപ്റ്റര്‍ അടിയന്തര ലാൻഡിങ് നടത്തിയതോടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സാരമായ പരുക്ക്. ഇടത് കാല്‍മുട്ടിനും ഇടത് ഇടുപ്പെല്ലിനും പരിക്കേറ്റതായി ഡോക്ടര്‍ അറിയിച്ചു. മമതയ്ക്ക് ദിവസങ്ങളോളം വിശ്രമം വേണ്ടി വരും. പരിക്കുകള്‍ സാരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് കൊല്‍ക്കത്ത എസ്‌എസ്‌കെഎം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും, വീട്ടില്‍ ചികില്‍സ മതിയെന്ന് മമത ഡോക്ടര്‍മാരെ അറിയിച്ചു. ഗവര്‍ണര്‍ ഡോ. സി.വി.ആനന്ദബോസ് മമതയുമായി സംസാരിച്ചു.

മോശം കാലാവസ്ഥയില്‍ കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്നാണ് സെവോക് വ്യോമത്താവളത്തില്‍ ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് ക്രാന്തിയില്‍ നിന്ന് ബഗ്‌ദോഗ്രയിലേക്ക് മടങ്ങുകയായിരുന്നു മമതാ ബാനര്‍ജി.

Related Articles

Back to top button