KeralaKollamLatest

പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ചു; കൊല്ലത്ത് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ പരാതി

“Manju”

കൊല്ലം : കൊല്ലത്ത് പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌കുമായി പ്രിസൈഡിങ് ഓഫിസര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയെന്ന പരാതിയുമായി യുഡിഎഫ് രംഗത്ത്. അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളം പതിച്ച മാസ്‌ക്കുമായാണ് ഓഫീസര്‍ ബൂത്തില്‍ എത്തിയതെന്നാണ് പരാതി.
കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്‌ക്കെതിരെയാണ് പരാതി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറിയിച്ചു.

Related Articles

Back to top button