ഡല്‍ഹി : ഐ.പി.എല്‍(ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) സീസണ് പുനരാരംഭിച്ചാലും, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പങ്കെടുക്കാനാവില്ലന്ന സന്ദേശവുമായി ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ജൂണ്‍ മുതല്‍ ഇംഗ്ലണ്ടിന് തിരക്കേറിയ രാജ്യന്തര ക്രിക്കറ്റ് ഷെഡ്യൂളാണ് ഉള്ളതെന്നും അതിനാല്‍ ഈ വര്‍ഷം ഇനി ഐ.പി.എല്‍ പുനരാരംഭിച്ചാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ഇ.സി.ബി ചെയര്മാന് ഗയില്‍സ് പറഞ്ഞു.
പാകിസ്ഥാന് ബംഗ്ലാദേശ് പര്യടനങ്ങളില്‍ എല്ലാതാരങ്ങളും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, ഐ.പി.എല്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.