ErnakulamIndiaLatest

പൂച്ചകള്‍ക്ക് നേരെയും കൊടുംക്രൂരത

“Manju”

കൊച്ചി; കാല്‍പാദങ്ങളും വാലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടു അറുത്തുമാറ്റും. പലതും അനങ്ങാനാവാതെ വഴിയില്‍ വീണ് ചാവും. ക്രൂരആക്രമണത്തിന് ഇരയായിട്ടും ഒരു പൂച്ച തന്റെ ഉടമയുടെ അടുത്തേക്ക് ഇഴഞ്ഞ് എത്തി. ദിവസങ്ങളോളം പരിചരിച്ചെങ്കിലും അവസാനം അതും ജീവന്‍വെടിഞ്ഞു. എറണാകുളത്തെ തിരുവാങ്കുളത്താണ് വളര്‍ത്തുപൂച്ചകള്‍ക്ക് നേരെ കൊടുംക്രൂരത അരങ്ങേറുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടുത്ത വീടുകളിലെ ചിലരുടെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും സമാനമായ രീതിയില്‍ പരുക്കേറ്റിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചിലതിനെ ചത്തനിലയില്‍ വീടിനു പരിസരത്തു കണ്ടെത്തുകയും ചെയ്തു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കാല്‍പാദങ്ങളും വാലും മുറിച്ചു നീക്കിയ നിലയിലായിരുന്നു ഇവയെല്ലാം.
സംഭവത്തെക്കുറിച്ച്‌ സ്ഥലം കൗണ്‍സിലര്‍ ബെന്നിയെ അറിയിച്ചു. പൊലീസിനു വാക്കാല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹില്‍പാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തമ്ബടിക്കുന്ന ലഹരി സംഘമാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കുന്നത്. പരാതി നല്‍കിയാല്‍ ആക്രമിക്കുമോ എന്ന ഭീതിയുള്ളതിനാലാണ് നേരിട്ടു പൊലീസ് സ്റ്റേഷനില്‍ പോകാത്തതെന്ന് ചത്ത പൂച്ചയുടെ ഉടമ പറഞ്ഞു.

Related Articles

Back to top button