InternationalLatest

പാക്കിസ്ഥാനില്‍ വീണ്ടും പട്ടാള ഭരണമോ?

“Manju”

രജിലേഷ് കേരിമഠത്തില്‍

സൈന്യത്തിന്‍റെ പിടിയിലേക്ക് വീണ്ടും പാക്കിസ്ഥാന്‍ . രാജ്യത്ത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉണ്ടെങ്കിലും നിര്‍ണായകമായ പല തസ്തികകളിലും പാക്ക് സൈനിക ഉദ്യോഗസ്ഥരുംവിരമിച്ച ഉദ്യോഗസ്ഥരുമാണു നിയമിക്കപ്പെടുന്നത്.

സര്‍ക്കാര്‍ വിമാന കമ്പനി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങി നിര്‍ണായകമായ പല മേഖലകളും ഇപ്പോള്‍ നിയന്ത്രിക്കുന്നത് പാക്ക് സൈന്യവുമായി ബന്ധപ്പെട്ട ആളുകളാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് പ്രധാനപ്പെട്ട മൂന്നു നിയമനങ്ങള്‍ ഇവിടെ നടന്നത്.സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച, വിലക്കയറ്റം, അടുത്ത അനുയായികളെക്കുറിച്ചുള്ള അഴിമതി അന്വേഷണം എന്നിവയെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ജനസമ്മിതി ഇടിഞ്ഞതിനെ തുടര്‍ന്നാണ് സൈന്യം വിവിധ മേഖലകളില്‍ പിടിമുറുക്കുന്നത്.

Related Articles

Back to top button