IndiaLatest

ജനങ്ങള്‍ ദുരിതത്തില്‍; ആദ്യം പരിഹരിക്കേണ്ടത് അത്തരം വിഷയങ്ങള്‍

“Manju”

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍. സംസ്ഥാനത്തെ ജനങ്ങള്‍ ദുരിതത്തിലാണ്. ആദ്യം പരിഹരിക്കേണ്ടത് അത്തരം വിഷയങ്ങളാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മമതാ ബാനര്‍ജിയ്ക്ക് അയച്ച കത്തിലാണ് ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ കലാപങ്ങള്‍ നടന്ന മേഖലകള്‍ സന്ദര്‍ശിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തി നെതിരെ ഇന്നലെ മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ഭരണഘടനാപരമായ ബാദ്ധ്യതകളാണ് നിറവേറ്റേണ്ടതെന്നും ക്രമസമാധാന വിഷയങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന ഭരണകൂടത്തിന് സാധിക്കുമെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഗവര്‍ണറുടെ പ്രതികരണം. കൂച്ച്‌ബെഹാര്‍ മേഖലയിലിലുണ്ടായ വ്യാപകമായ അക്രമണത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടവരെ സംരക്ഷിക്കുക എന്നത് ഭരണഘടനാപരമായ ദൗത്യമാണെന്നും അതിനുള്ള ശ്രമമാണ് മമത ആദ്യം നടത്തേണ്ടതെന്നും ധന്‍കര്‍ വിമര്‍ശിച്ചു.

നമ്മള്‍ രണ്ടുപേരും ഭരണഘടനയനുസരിച്ച്‌ പ്രവര്‍ത്തിക്കേണ്ടവരാണ്. താങ്കള്‍ ഭരണ ഘടനയുടെ കരുത്തെന്താണെന്ന് കുറച്ചെങ്കിലും ബോധവതിയാണെന്ന് കരുതുന്നു. ഭരണഘടനയുടെ 159-ാം വകുപ്പ് താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. അതില്‍ തന്റെ എല്ലാ പരിശ്രമവും ഭരണഘടനയെ സംരക്ഷിച്ചുകൊണ്ടുള്ള ഭരണം നിര്‍വ്വഹിക്കുമെന്നാണ്. എന്നാല്‍ കൂച്ച്‌ബെഹാറില്‍ താങ്കളെടുത്ത തീരുമാനങ്ങളെല്ലാം തികച്ചും ഏകപക്ഷീയമാണ്. ഇതുവരെ അത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോലും തീരുമാനം എടുക്കാത്തത് കടുത്ത ഭരണഘടനാ ലംഘനമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related Articles

Back to top button