IndiaLatest

ഇലക്‌ട്രോണിക് മാലിന്യം കുറയ്‌ക്കാന്‍ പദ്ധതിയിട്ട് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സ്മാര്‍ട് ഉപകരണങ്ങളും യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറുന്നു. ഭാവിയില്‍ ഉണ്ടാകാനിടയുളള ഇലക്‌ട്രോണിക് മാലിന്യത്തിന്റെ തോത് കുറയ്‌ക്കുകയാണ് ലക്ഷ്യം. രണ്ട് സ്റ്റാന്‍ഇലക്‌ട്രോണിക് മാലിന്യം കുറയ്‌ക്കാന്‍ പദ്ധതിയിട്ട് കേന്ദ്രം

ഡേര്‍ഡ് ചാര്‍ജറുകളിലേക്ക് മാറാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. എല്ലാ ഉപകരണങ്ങള്‍ക്കും അനുയോജ്യമായ ചാര്‍ജറും മറ്റൊരു ചാര്‍ജര്‍ കുറഞ്ഞ വിലയുള്ള ഫീച്ചര്‍ ഫോണുകള്‍ക്കും ഉപയോഗിക്കുന്ന തരത്തിലാകും മാറ്റുക. ഇത്തരത്തിലുള്ള പൊതുവായ ചാര്‍ജര്‍ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് കാര്യങ്ങള്‍ ലളിതമാക്കുന്നതിനൊപ്പം മാലിന്യവും കുറയ്‌ക്കാന്‍ കഴിയും.

സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങള്‍ക്കായി യൂണിഫോം ചാര്‍ജിംഗ് പോര്‍ട്ടുകളുടെ സാധ്യത പരിശോധിക്കാന്‍ ഉപഭോക്തൃകാര്യ മന്ത്രാലയം ദൗത്യസംഘത്തിന് കീഴില്‍ പ്രത്യേകം ഉപഗ്രൂപ്പ് രൂപീകരിച്ചു. പ്രത്യേക സംഘം നടത്തുന്ന പഠനങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് അവതരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ ടാസ്‌ക് ഫോഴ്സിന്റെ യോഗത്തിലാണ് യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറുന്നത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാണ്‍പൂര്‍, മഹാരാജ അഗ്രസെന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button