KeralaLatest

ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം

“Manju”

ഇടുക്കി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. നൂറ് ശതമാനവും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം ഹരിതകര്‍മ്മ സേന ഫീല്‍ഡിലിറങ്ങേണ്ടത്.

ആളുകള്‍ നിരീക്ഷണത്തില്‍/ ക്വാറന്റൈനില്‍ കഴിയുന്നതോ ആയ വീടുകളില്‍ നിന്നും തല്‍ക്കാലം മാലിന്യം ശേഖരിക്കേണ്ടതില്ല. പ്രായമുള്ള ഹരിതകര്‍മ്മ സേനാംഗങ്ങളെ തല്‍ക്കാലം ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണം. സുരക്ഷയുടെ സൂക്ഷ്മ അംശങ്ങള്‍ വരെ ഹരിതകര്‍മ്മ സേനയ്ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ തദ്ദേശ സ്ഥാപന മേധാവികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും ഇക്കാര്യം ഉറപ്പാക്കാന്‍ ഹരിത കേരളം മിഷനും, ശുചിത്വ മിഷനും പ്രത്യേകം ശ്രദ്ധിക്കണമെന്നും, ഉത്തരവിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Related Articles

Back to top button