KeralaLatest

തൃശ്ശൂര്‍ പാര്‍വ്വതി കോംപ്ലക്സില്‍ ശാന്തിഗിരി ആയുര്‍വേദ സിദ്ധ വൈദ്യശാലയ്ക്ക് തിരിതെളിഞ്ഞു

“Manju”

തൃശൂർ : തൃശ്ശൂര്‍ ജില്ലയിലെ മിഷൻ ക്വാർട്ടേഴ്സ് ജംഗ്ഷന് സമീപം പാർവ്വതികോംപ്ലക്സിൽ ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാലയുടെ പുതിയ ഏജന്‍സി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ച് ഹെഡ് സർവ്വാദരണീയ ജനനി വിജയ ജ്ഞാന തപസ്വിനി ഇന്ന് രാവിലെ 9.00 മണിയ്ക്ക് തിരിതെളിച്ചു. ഏജന്‍സി പ്രൊപ്രൈറ്റര്‍ ലോഹിതാക്ഷന്‍ വി.പി.യാണ്. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഗവേണിംഗ് കമ്മിറ്റി അംഗം രാജന്‍ സി.എസ്., കൃഷ്ണദാസ് പി.സി., ഏരിയ മാനേജര്‍ ബിന്ദുലാല്‍ ഇ.ആര്‍. എന്നിവരും മറ്റ് ആശ്രമം ആത്മബന്ധുക്കളും അഭ്യുദയകാംക്ഷികളും സന്നിഹിതരായിരുന്നു.

Related Articles

Back to top button