IndiaLatest

വ്യോമസേനയില്‍ അഗ്നിവീറാകാം; അപേക്ഷ ക്ഷണിച്ചു

“Manju”

ഇന്ത്യൻ വ്യോമസേനയില്‍ അഗ്നിവീറാകാം. സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് അവസരം. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാവുന്നതാണ്. 3,000 ഒഴിവുകളാണ് ഉള്ളത്. 250 രൂപയാണ് അപേക്ഷ ഫീസ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ ഓണ്‍ലൈൻ ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുണ്ടാകും.

https://agnipathvayu.cdac.in/AV/ എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 21 വയസാണ് പ്രായപരിധി. 50% മാര്‍ക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ മൂന്ന് വര്‍ഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കല്‍ / ഇലക്‌ട്രിക്കല്‍ / ഇലക്‌ട്രോണിക്‌സ് / ഓട്ടമൊബൈല്‍ / കംപ്യൂട്ടര്‍ സയൻസ് / ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി / ഐടി) അനിവാര്യം. അല്ലെങ്കില്‍ 50% മാര്‍ക്കോടെ രണ്ട് വര്‍ഷ വൊക്കേഷനല്‍ കോഴ്‌സ് ജയം.ഇംഗ്ലിഷിന് 50% വേണം. സയൻസ് / സയൻസ് ഇതര വിഭാഗങ്ങളുണ്ട്. സയൻസ് പഠിച്ചവര്‍ക്ക് സയൻസ് ഇതര വിഭാഗങ്ങളിലേക്കും അപേക്ഷിക്കാം. ഓണ്‍ലൈൻ റജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കുമ്ബോള്‍ സയൻസ് ഇതര വിഷയങ്ങളുടെ പരീക്ഷയില്‍ ഒറ്റ സിറ്റിങ്ങില്‍ പങ്കെടുക്കാൻ ഓപ്ഷൻ ലഭിക്കും.

പുരുഷന്മാര്‍ക്ക് 152.5 സെന്റിമീറ്റര്‍ ഉയരവും നെഞ്ചളവ് അഞ്ച് സെന്റിമീറ്റര്‍ വികസിപ്പിക്കാനും കഴിയണം. സ്ത്രീകള്‍ക്ക് 152 സെന്റിമീറ്റര്‍ ഉയരം അനിവാര്യം. ഉയരത്തിനും പ്രായത്തിനും ആനിപാതികമായാണ് തൂക്കം കണക്കാക്കുന്നത്.

 

Related Articles

Back to top button