IndiaLatest

സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു

“Manju”

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിന് വിധേയനായ അദ്ദേഹത്തിന്റെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയാണ് ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജ്കുമാര്‍ ഹിരാനിയുടെ മുന്നാഭായ് എം.ബി.ബി.എസ് എന്ന ചിത്രത്തിന്റെ എഡിറ്റിംഗിലൂടെയാണ് പ്രദീപ് സര്‍ക്കാര്‍ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

2005-ല്‍ പരിണീത എന്ന ചിത്രത്തിലൂടെ സംവിധായകനായി. ലാഗ ചുനരി മേം ദാഗ്, ലഫാംഗേ പരീന്ദേ, മര്‍ദാനി, ഹെലികോപ്റ്റര്‍ ഈല എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍. മികച്ച കലാസംവിധായകനും സംവിധായകനുമുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍, പ്രോമിസിംഗ് സംവിധായകനുള്ള സീ സിനി അവാര്‍ഡ്, മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.

നടി നീതു ചന്ദ്രയാണ് പ്രദീപ് സര്‍ക്കാരിന്റെ മരണം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം സ്ഥിരീകരിച്ചത്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്ത പരസ്യചിത്രത്തിലൂടെയാണ് നീതു ചന്ദ്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പ്രദീപ് സര്‍ക്കാരിന്റെ സംസ്കാരം ഇന്ന് മുംബൈയിലെ സാന്‍റക്രൂസ് ശ്മശാനത്തില്‍ നടക്കും.

Related Articles

Back to top button