LatestThiruvananthapuram

തിരുവനന്തപുരം തോന്നയ്ക്കലില്‍ പത്ത് പേര്‍ക്ക് ഇടിമിന്നലേറ്റു

“Manju”

തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പടെ പത്ത് പേര്‍ക്ക് തോന്നയ്ക്കലില്‍ ഇടിമിന്നലേറ്റു. മണലകത്താണ് സംഭവം.
ആരുടെയും പരിക്ക് അതീവ ​ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം. തൃശൂര്‍, തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. മലപ്പുറം ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Check Also
Close
  • ….
Back to top button