IndiaLatest

ഗുരുവായൂരില്‍ അഷ്ടമിരോഹിണി ഉറിയടി ഓണ്‍ലൈനില്‍

“Manju”

ഗുരുവായൂരില്‍ അഷ്ടമിരോഹിണി ഉറിയടി ഇക്കുറിയും ഓണ്‍ലൈനില്‍. ഗുരുവായൂരില്‍ കണ്ണനും ഗോപികമാരും ഉറിയടിച്ചുല്ലസിക്കുന്നത് ക്യാമറക്കണ്ണിലൂടെ ലോകമെങ്ങുമെത്തും. ഗുരുവായൂര്‍ നായര്‍സമാജത്തിന്റെ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റി ഓണ്‍ലൈന്‍ ഉറിയടിയുടെ ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം 25 വീടുകളില്‍ ഓണ്‍ലൈന്‍ ഉറിയടി നടത്തി.
ഇത്തവണ കൂടുതല്‍ വീടുകളില്‍ നടത്താനാണ് ഉദ്ദേശ്യം.തിങ്കളാഴ്ചയാണ് അഷ്ടമിരോഹിണി. രാവിലെ എട്ടിന് കൃഷ്ണവേഷം കുത്തുവിളക്കിന്റെ അകമ്ബടിയില്‍ ക്ഷേത്രസന്നിധിയിലെത്തുന്നതോടെയാണ് തുടക്കം.
ഓരോ വീട്ടിലെയും ഉറിയടികള്‍ ഓണ്‍ലൈനില്‍ തത്സമയം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Related Articles

Back to top button