KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് ജപ്‌തി നടപടിക്കിടെ ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടിക്കിടെ ​ഗൃഹനാഥന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയിലേക്ക് മാറ്റി. കോടതിയില്‍ നിന്നും ഉദ്യോ​ഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യ ശ്രമം നടത്തിയത്. തീ കൊളുത്തുന്നത് തടുക്കാന്‍ ശ്രമിച്ച രാജന്റെ ഭാര്യ അമ്പിളിക്കും, ഗ്രേഡ് എസ് ഐ അനില്‍ കുമാറിനും പൊളളലേറ്റിട്ടുണ്ട്. തര്‍ക്കഭൂമിയില്‍ ഷെഡ‍് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികള്‍.

Related Articles

Back to top button