IndiaKeralaLatest

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലേക്ക്‌

“Manju”

വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് കൊവിഡിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണം നടത്തുമെന്ന് നീതി ആയോഗ്. വാക്‌സിനേഷന്‍ രംഗത്ത് ഇന്ത്യയിലേയ്ക്കുള്ള ക്ഷണം ജോണ്‍സണ്‍ & ജോണ്‍സണ്‍ സ്വീകരിച്ചു.
ഫൈസര്‍, മെഡോണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നീ കമ്പനികളെയാണ് ഇന്ത്യയില്‍ ഉത്പാദനം അല്ലെങ്കില്‍ ഇറക്കുമതി എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേന്ദ്രം സമീപിച്ചത്. ഇതോടെയാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇന്ത്യയിലേയ്ക്ക് വരാന്‍ സന്നദ്ധത അറിയിച്ചത്.
ഇത് വാക്‌സിന്‍ ഉദ്പാദന രംഗത്ത് ഇന്ത്യയ്ക്ക് ഏറെ സഹായകരമാകുന്ന നിലപാടാണ്. ഇതിനോടൊപ്പം ഫൈസര്‍ മഡോണ എന്നീ കമ്പനികളില്‍ നിന്നും ഇന്ത്യ വാക്‌സിന്‍ ഇറക്കുമതി ചെയ്യുകയും ചെയ്യും. ഇന്ത്യയിലേയ്ക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സന്നദ്ധത അറിയിക്കുന്ന ഏത് കമ്പനിയ്ക്കും എഫ്ഡിഎ അംഗീകാരമുള്ള വാക്‌സിനാണെങ്കില്‍ രണ്ടു ദിവസത്തിനകം അനുമതി നല്‍കാനും നീതി ആയോഗ് തീരുമാനിച്ചിട്ടുണ്ട്.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

Related Articles

Back to top button