അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് പ്രവേശനമനുവദിച്ച് വിയറ്റ്നാം
ഹനോയി: മാര്‍ച്ച് 15 മുതല്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് പ്രവേശനമനുവദിച്ച് വിയറ്റ്നാം. മാര്‍ച്ച് പകുതിയോടെ രാജ്യത്തെ ഒട്ടുമിക്ക കൊവിഡ് യാത്രാനിയന്ത്രണങ്ങളും എടുത്തുകളഞ്ഞേക്കും. പ്രതീക്ഷിച്ചതിലും മൂന്ന് മാസം നേരത്തേയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിയറ്റ്നാമിലേക്ക് പ്രവേശിക്കാന്‍ സഞ്ചാരികള്‍ കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണം. ആറുമാസത്തിനും 14 ദിവസത്തിനുമുള്ളില്‍ രണ്ട് ഡോസ് വാക്സിനുമെടുത്തിരിക്കണം. ഇവര്‍ രാജ്യത്തെത്തുന്ന ആദ്യ ദിവസം ക്വാറന്റൈനില്‍ കഴിയണം. കൂടാതെ 10,000 ഡോളര്‍ വരെ ട്രാവല്‍ മെഡിക്കല്‍ കവറേജ് വഹിക്കണം. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കുമെങ്കിലും അവര്‍ ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം.