IndiaKeralaLatest

കോവിഡ് :എംബിടി-നന്മ ഡോക്ടേഴ്സ് ഡെസ്കിലേക് വിളിക്കാം

“Manju”

തിരുവനന്തപുരം :സേവനം തുടങ്ങി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എംബിടി നന്മ ഡോക്ടേഴ്സ് ഡെസ്കിലേക്ക് എത്തിച്ചേര്‍ന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം വിളികള്‍. അതില്‍ ഭൂരിഭാഗവും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം അറിയേണ്ട സംശയങ്ങള്‍ക്ക് മറുപടി തേടിയുള്ള വിളികളാണ്.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള വിവിധ സ്പെഷ്യാലിറ്റികളില്‍ നിന്നായി 150 -ല്‍ പരം ഡോക്ടര്‍മാരുടെയും സൈക്കോളജിസ്റ്റുമാരുടെയും സന്നദ്ധ സേവനം ഉറപ്പാക്കി തുടങ്ങിയ ഈ സേവനം ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.
2006 മുതല്‍ കേരളത്തില്‍ വിവിധ സാമൂഹിക പദ്ധതികള്‍ വിജയകരമായി ആവിഷ്കരിച്ചു നടിപ്പിലാക്കി വരുന്ന സംരംഭമാണ് ‘മിഷന്‍ ബെറ്റര്‍ ടുമാറോ’ (എംബിടി) നന്മ.
ഐജി പി വിജയന്‍ ഐഎഎസിന്‍റെ പ്രവര്‍ത്തനങ്ങിളില്‍ നിന്നും ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എംബിടി നന്മ പ്രവര്‍ത്തിക്കുന്നത്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ എംബിടി നന്മ കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കോവിഡ് പകരുവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മിഷന്‍ ബെറ്റര്‍ ടുമാറോ (എംബിടി) നടത്തിയ പല സാമൂഹ്യ പ്രവര്‍ത്തനങ്ങളും സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു.
സര്‍ക്കാര്‍ വകുപ്പുകളോടൊപ്പം ചേര്‍ന്ന് ഭവനരഹിതര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ആഹാരം എത്തിക്കുന്ന ‘ഒരു വയറൂട്ടാം’ എ്ന്ന പദ്ധതി ഈ ലോക്ക്ഡൗണ്‍ സമയത്തും പുനരാരംഭിച്ചു.
കഴിഞ്ഞ തവണ നിത്യരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ സംഭരിച്ചു വിതരണം ചെയ്യുന്ന ഡ്രഗ് ബാങ്കു്, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് (എസ്പിസി) വഴി മൂന്ന് ലക്ഷത്തിലധികം സന്നദ്ധ രക്തദാതാക്കളെ കണ്ടെത്തിയ ബ്ലഡ് ബാങ്ക്, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കുംനാട്ടിലെ അവരുടെ കുടുംബങ്ങള്‍ക്കുമായി തുടങ്ങിയ നന്മ പ്രവാസി ഹെല്ച്‌ ഡെസ്റ്റ്‌ തുടങ്ങിയ പദ്ധതികളിലൂടെ നമ്മുടെ സമൂഹത്തില്‍ പ്രത്യാശയുടെ വഴി തെളിച്ച എംബിടി നന്മ ഇത്തവണ മറ്റൊരു പ്രധാന കാല്‍വെയ്ചാണ്‌ നടത്തുന്നത്‌.
കോവിഡ്‌ പോസിറ്റീവ്‌ ആയോ അല്ലാതെയോ സ്വന്തം വീടുകളില്‍ ക്വാരന്റൈനില്‍ ആകുന്ന
ആള്‍ക്കാര്‍ക്ക്‌ സ്വാഭാവികമായും ഒരുപാട്‌ സംശയങ്ങള്‍ ഉണ്ടാകും, ആരോഗ്യത്തെ കുറിച്ച്‌, മരുന്നുകളെ കുറിച്ച്‌.
കോവിഡ്‌ അതി തീവ്രമായി പടര്‍ന്നു പിടിക്കുന്ന ഈ അവസരത്തില്‍ കോവിഡ്‌ പോസിറ്റീവ്‌ ആയി വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക്‌ മെഡിക്കല്‍ നിര്‍ദേശങ്ങളും വൈകാരിക പിത്തുണയും നല്‍കുന്നതിന്‌ വേണ്ടിയാണ്‌ എംബിടി-നന്മ ഡോക്ടേഴ്സ് ഡസ്ക് യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിച്ചത്‌.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍റെ സ്ഥാപക ഡയറക്ടറായ ഡോ. സുരേഷ് കുമാര്‍, നന്മയുടെ ആഗോള കൂട്ടായ്മയായ മിഷന്‍ ബെറ്റര്‍ ടുമാറോയുടെ ട്രസ്റ്റിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. മുജീബ് റഹ്മാന്‍ എന്നിവരാണ് എംബിടി-നന്മ ഡോക്ടേഴ്സ് ഡെസ്കിന് നേതൃത്വം നല്‍കുന്നത്.
ഡോക്ടേഴ്സ് ഡെസ്കിന്‍റെ സഹായം തേടാന്‍ ചെയ്യേണ്ടത് ഇത്ര മാത്രം. 89432 70000, 89431 60000 എന്നീ നമ്പരുകളിലേക്ക് വിളിക്കുക. എംബിടിയുടെ വോളണ്ടിയര്‍ കോള്‍ എടുക്കുകയും അതാത് ദിവസം സന്നദ്ധ സേവനത്തിനായി തയ്യാറായ ഡോക്ടര്‍ക്ക് കൈമാറുകയും ചെയ്യും. വിളിക്കുന്നയാള്‍ക്ക് സ്വതന്ത്രമായി ഡോക്ടറോട് സംശയങ്ങള്‍ ചോദിച്ചു കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാം.
എംബിടി നന്മ ഡോക്ടേഴ്സ് ഡെസ്ക് നമ്പറുകളിലേക്ക് വിളിക്കുന്നവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ പരിഹാരം നിര്‍ദേശിക്കും. രോഗികളുടെ വൈകാരിക പ്രശ്നങ്ങളിലും എംബിടി നന്മ ഡോക്ടേഴ്സ ഡെസ്ക് വിദഗ്ദ്ധ സഹായം ഉറപ്പാക്കും.
ഈ സേവനം ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ 6 മണി വരെ ലഭ്യമാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ആബാസോഫ്റ്റ് എന്ന കമ്പനിയാണ് ഡോക്ടേഴ്സ് ഡെസ്കിന് വേണ്ട സാങ്കേതിക സഹായം നല്‍കുന്നത്.
കൃത്യമായ അറിവാണ് ശരിയായ മരുന്ന് എന്ന സന്ദേശം കൂടിയാണ് എംബിടി നന്മ ഡോക്ടേഴ്സ് ഡസ്ക് മുന്നോട്ടു വയ്ക്കുന്നത്.

Related Articles

Back to top button