InternationalLatest

എഞ്ചിന്‍ തകരാര്‍; വിമാനം അടിയന്തിരമായി ഇറക്കി

“Manju”

ബെംഗളൂരു: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗോഫസ്റ്റ് വിമാനം അടിയന്തിരമായി ഇറക്കി. ബെംഗളൂരുവില്‍ നിന്ന് മാലിദ്വീപിലേക്ക് പോയ എയര്‍ബസ് 320 എന്ന വിമാനം കോയമ്ബത്തൂരില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. 92 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം.ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ പിന്നിട്ടതോടെയാണ് എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. എഞ്ചിന്‍ അമിതമായി ചൂടാകുകയും മുന്നറിയിപ്പ് ബെല്‍ മുഴങ്ങുകയും ചെയ്തു. ഇതോടെ മാലിദ്വീപിലേക്ക് പുറപ്പെട്ട ഗോഫസ്റ്റ് വിമാനം കോയമ്ബത്തൂരില്‍ അടിയന്തിരമായി ഇറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു.

Related Articles

Back to top button