IndiaKeralaLatest

ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ പ്രവാസികള്‍

“Manju”

കൊച്ചി : വാക്‌സിന്‍ വിതരണം വൈകുന്നത് മൂലം വിദേശത്തു നിന്ന് നാട്ടിലെത്തിയ മലയാളികള്‍ തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയില്‍. പലര്‍ക്കും ജോലി നഷ്ടപെടുന്ന അവസ്ഥയാണ്.
വാക്‌സിന്‍ 2 ഡോസും പൂര്‍ത്തിയാക്കിയ രേഖയുള്ളവര്‍ക്ക് മാത്രമേ ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പ്രവേശിക്കാനാകൂ. എന്നാല്‍ രണ്ടാം ഘട്ട വാക്‌സിന്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം പലര്‍ക്കും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. 6 മാസത്തിനുള്ളില്‍ മടങ്ങിയില്ലെങ്കില്‍ വീസ റദ്ദാകും.
നാട്ടിലുള്ള പലര്‍ക്കും വാക്സീന്‍ റജിസ്ട്രേഷന്‍ നടത്താന്‍ പോലും ഇതുവരെ പല കഴിഞ്ഞിട്ടില്ല. ആദ്യ ഡോസ് ഇപ്പോള്‍ എടുത്താല്‍ മാത്രമേ ആറുമാസം തികയും മുന്‍പ് രണ്ടാം ഡോസും പൂര്‍ത്തീകരിച്ച്‌ വിദേശത്തേക്കു മടങ്ങാനാകൂ. എന്നാല്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടേ ഉള്ളൂ എന്നതും ആശങ്കയാണ്.

Related Articles

Back to top button